കൊടുങ്ങല്ലൂർ അമ്മയെ കൊണ്ടുവന്ന് പീഠത്തിൽ വെച്ച് ഒരു കുടുംബത്തിൽ ആരാധിച്ചു വന്നു. വടക്ക്, കിഴക്ക് – പടിഞ്ഞാറായി പെരിയാർ ഒഴുകുന്നു. പെരിയാറിലേക്ക് വടക്കോട്ട് ദർശനമായിട്ടാണ് ശ്രീ പുറപ്പള്ളി കാവിലമ്മ വാണരുള്ളുന്നത്. അനാദികാലം മുതൽ കരുമാല്ലൂരിലെ ദേശ ദേവതയായും, കാർഷിക ദേവതയായും ആചരിച്ചു വരുന്നു. ആലുവ, പറവൂർ മെയിൻ റോഡിൽ നിന്നും ടി. കെ റോഡ് എന്നറിയപ്പെടുന്ന റോഡാണ് ക്ഷേത്രത്തിലേക്കുള്ള പാത. ഈ റോഡിെൻറ ഇരുവശത്തും നെൽ വയലുകളാണ്. ക്ഷേത്രത്തിെൻറ കിഴക്കുഭാഗത്തായി തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി. കെ നാരായണപിള്ളയുടെ ജന്മഗൃഹം ഇന്നും സ്ഥിതി ചെയ്യുന്നു. (താഴത്ത് വീട്) കരുമാല്ലൂർ ദേശത്തെ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് കരകളിലെ നാല് നായർ കുടുംബക്കാർക്ക് വീതം 16 പ്രബല നായർ തറവാട്ടുകാരുടെ ക്ഷേത്രം ആണ് ഇത് ഇന്ന് ഈ 16 വീട്ടുകാരും നാല് കരകളിലെയും മുഴുവൻ നായർ ഭവനങ്ങളും ഉൾപ്പെടുന്ന ഒരു ട്രസ്റ്റിെൻറ കീഴിലാണ് ക്ഷേത്രം. ട്രസ്റ്റ് പൊതുയോഗം തിരഞ്ഞെടുക്കുന്ന 9 അംഗ ഭരണസമിതിയാണ് ക്ഷേത്രം ഭരണം നടത്തുന്നത്. ക്ഷേത്രത്തിെൻറ താന്ത്രിക അവകാശം വേഴപറമ്പ് മനക്കാർക്ക് ആണ്. ക്ഷേത്രത്തിെൻറ പടിഞ്ഞാറ് കരയിൽ വരുന്ന മനക്കപ്പടിയിലാണ് വേഴപ്പറമ്പ് മന. ഇപ്പോൾ ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി പാടാണ് തന്ത്രി. 700-ൽ അധികം വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ആദ്യം ഓലമേഞ്ഞ ക്ഷേത്രം ആയിരുന്നു അത് കത്തി നശിച്ചതിനെ തുടർന്ന് പുതുക്കി പണിതു. 3 പരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. മൂന്നാമത്തെ വിഗ്രഹം ആണ് ഇന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന കണ്ണകി ഭാവത്തിലുള്ള ശ്രീ പുറപ്പള്ളി കാവിലമ്മ. മതിൽക്കെട്ടിന് പുറത്ത് കാവൽക്കാരനായി ഘണ്ടാകർണ്ണനും, മതിൽക്കെട്ടിനുള്ളിൽ സർപ്പസങ്കേതം ഉണ്ട്. ക്ഷേത്രപാലകനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീ കോവിലിൽ ഭഗവതി വലതു ഭാഗത്തായി മറ്റൊരു കൊട്ടിലിൽ രക്ഷസ്സിന് തുല്യം സ്ഥാനം നൽകി പ്രതിഷ്ഠിച്ചിരിക്കുന്നു. വരുന്ന ഭക്തജനങ്ങളെ തൊഴുതിരിക്കുന്ന ഭാവത്തിൽ ആണ് രക്ഷസ്സിെൻറ പ്രതിഷ്ഠ. കൂടാതെ ശിവനെ തെക്ക് ഭാഗത്ത് തേവാരമൂർത്തിയായി പ്രതിഷ്ഠിച്ചിരിക്കുന്നു. കന്നിക്കൊയ്ത്തു കഴിഞ്ഞ് കന്നിമാസത്തിലെ അവസാന ചൊവ്വാഴ്ചയോ, വെള്ളിയാഴ്ചയോ പറയെടുപ്പിനായി ഭഗവതി നാല് കരകളിലും പോയി പറയെടുപ്പ് നടത്തുന്നു. ഈ ഭഗവതിയുമായി ആത്മബന്ധം ഉള്ള ചെമ്പോല കളരികാരുടെ ക്ഷേത്രത്തിലും കന്നിപ്പറയെടുക്കുന്നു. നവരാത്രി ആഘോഷത്തിെൻറ ഭാഗമായി പൂജവെയ്പ്പ്, വിദ്യാരംഭം കുറിക്കലും, ആഘോഷമായി നടത്തിവരുന്നു. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജ നാഗത്തറയിൽ നടത്തുന്നു. മണ്ഡലകാലം 41 ദിവസം ചിറപ്പ് ഭക്തജനങ്ങൾ വഴിപാടായി നടത്തി വരുന്നു. കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി തുലാപ്പത്തു കഴിഞ്ഞ് സർപ്പബലി ആമേട വിഷ്ണു നമ്പൂതിരിപ്പാടിെൻറ കാർമികത്വത്തിൽ നടത്തിവരുന്നു. വൃശ്ചികത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുറപ്പള്ളി കാവ് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവിളക്ക് വിപുലമായി തന്നെ നടത്തുന്നു. ദീപാവലി ദിനത്തിലും, തൃക്കാർത്തിക നാളിലും ദീപങ്ങൾ കത്തിച്ച് ദീപക്കാഴ്ചയോടെ വിശേഷാൽ ദീപാരാധന നടത്തുന്നു. മകരത്തിൽ മകര ചൊവ്വ ദിവസം ഭക്തജന പങ്കാളിത്തത്തോടെ വിശേഷാൽ അട നിവേദ്യം നടത്തുന്നു. മകരത്തിൽ ആണ്ടുകളം താലപ്പൊലി ഗുരുതി മഹോത്സവും നടത്തപ്പെടുന്നു. ഇത് പുലയ വിഭാഗത്തിലെ ഭക്തജന കൂട്ടായ്മയാണ് നടത്തുന്നത് ഇതിെൻറ ഭാഗമായി മുടിയാട്ടവും, കോൽക്കളിയും നടക്കുന്നു. കുംഭ മാസത്തിലെ പുണർതം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. കലശം പന്തിരുനാഴി, പിഴിഞ്ഞപായസം മഹാപ്രസാദഊട്ട് എന്നിവ നടത്തുന്നു. മീനത്തിൽ ഉത്സവം, മീനഭരണി ആറാട്ട് വരത്തക്ക വിധത്തിൽ എട്ടു ദിവസത്തെ ഉത്സവമാണ് നടക്കുന്നത്. കൊടിയേറ്റ് ദേവസ്വവും, രണ്ടും മൂന്നും ദിവസത്തെ ഉത്സവം രണ്ടു കുടുംബക്കാർ നടത്തുന്നു. 4 ഉത്സവം 4 കരക്കാരും, ആറാട്ട് കരുമാല്ലൂർ എൻ.എസ്.എസ് കരയോഗവും നടത്തുന്നു. ആറാട്ട് സദ്യയും, പെരിയാറിൽ ആണ് ആറാട്ട്. ഉത്സവങ്ങളിൽ ഭഗവതി മൂന്ന് കരകളിലേക്കും ഇറക്കി പൂജയ്ക്കായി പോകുന്നു. നാലുദിവസവും നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം നടത്തുന്ന ക്ഷേത്രം ഉത്സവമാണ് ഇവിടെ അരങ്ങേറുന്നത് ആന മേളം വെടിക്കെട്ട് ഭഗവതിക്ക് പ്രിയപ്പെട്ടതാണ്. മേടം മാസത്തിൽ പത്താം ഉദയത്തിന് ചത ശത നിവേദ്യം പിഴിഞ്ഞു പായസം നടത്തുന്നു. കർക്കിടകമാസം രാമായണമാസമായി ആചരിക്കുന്നു നിത്യവും ഭക്തജനങ്ങൾ വഴിപാടായി ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി വിനായക ചതുർത്ഥി ദിവസം 108 നാളികേരത്തിെൻറ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഭക്തജന പങ്കാളിത്തത്തോടെ നടത്തിവരുന്നു കർക്കിടകത്തിൽ ഏകദിന സമ്പൂർണ്ണ രാമായണ പാരായണം നടത്തപ്പെടുന്നു ക്ഷേത്ര ടെസ്റ്റ് ഉടമ്പടി രജിസ്റ്റർ ചെയ്തതിനുശേഷം നിലവിൽ വന്ന ഭരണസംവിധാനം 26 വർഷങ്ങളായി നടത്തിവരുന്ന ചിട്ടയായ പ്രവർത്തനമാണ് ഇന്ന് കാണുന്ന ക്ഷേത്ര അഭിവൃദ്ധിക്ക് നിദാനം ശ്രീകോവിലിൽ, നമസ്കാര മണ്ഡപം ചെമ്പ് പൊതിയൽ, ചുറ്റമ്പലം പുതുക്കിപ്പണിയിൽ ഇരുനിലയിൽ ഉള്ള ഊട്ടുപുര നിർമ്മാണം, ധ്വജപ്രതിഷ്ഠ അഷ്ടബന്ധ നവീകരണ കലശം, കുളം നവീകരണം, ചുറ്റുമതിൽ പുനർനിർമ്മാണം എന്നിവയും ഇപ്പോൾ നടന്ന പ്രതിക്ഷണ വഴി കരിങ്കൽ വിരിക്കൽ സമർപ്പണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഭക്തജനങ്ങൾ നൽകിയ സാമ്പത്തിക സഹായം കൊണ്ട് പൂർത്തിയാക്കപ്പെട്ടതാണ്. ആലുവ പറവൂർ മെയിൻ റോഡിൽ ക്ഷേത്രത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇരുനിലകളിലായി ഒരു വ്യാപാര സമുച്ചയ നിർമ്മാണത്തിനായി പെർമിറ്റിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ആലുവ പറവൂർ ദേശസാൽകൃത റൂട്ടിൽ ആലുവയിൽ നിന്നും 10 കിലോമീറ്ററും, പറവൂരിൽ നിന്ന് 8 കിലോമീറ്ററും സഞ്ചരിച്ചാൽ മന്ത്രിപ്പടി സ്റ്റോപ്പിൽ നിന്നും 800 മീറ്റർ മാത്രം സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരും. മാതൃഭൂമി പത്രാധിപരും കേരളത്തിെൻറ വ്യവസായ മന്ത്രിയും ആയിരുന്ന പരേതനായ കെ.എ.ദാമോദര മേനോെൻറ ജന്മഗൃഹം ക്ഷേത്രത്തിെൻറ കിഴക്ക് കരയിൽ ഇന്നും അതേപടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 2018-ലെ പ്രളയത്തെയും 2019 ആരംഭിച്ച കൊറോണ മഹാമാരിയെയും അതിജീവിച്ച് ജൈത്രയാത്ര തുടരുന്നു. എല്ലാം വാരി കോരി തന്ന് സംരക്ഷിച്ചുവരുന്ന കരുമാല്ലൂരിെൻറ സ്വന്തം ദേശ ദേവത ശ്രീ പുറപ്പള്ളി കാവിലമ്മ.
“ഓം. ഹ്രീം. ഭം. ഭദ്രകാളൈ. നമ”
Alangad, Kottapuram,
Kerala, 683511
© 2025 Purappillikkavillamma Bhagavathi Temple